തിരുവനന്തപുരം | 10, ഫെബ്രുവരി | 2026
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘ചൂരക്കറി’ പരാമർശത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുതിർന്ന നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഉൽപ്പാദന മേഖലയോ വൻകിട വ്യവസായങ്ങളോ ഇല്ലാത്തതാണ് യുവാക്കൾ കൂട്ടത്തോടെ നാടുവിടാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവിടെ ഒരു ‘ചുക്കും ചുണ്ണാമ്പും’ ഇല്ലെന്നും കാറോ ബൈക്കോ നിർമ്മിക്കുന്ന ഒരു ഫാക്ടറി പോലും തുടങ്ങാൻ ഇത്രകാലമായിട്ടും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ജോലി തേടി കേരളത്തിലെ യുവാക്കൾ പാസ്പോർട്ടുമായി വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നത് ഇവിടെ തൊഴിലവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. “കേരളം ഇന്ത്യയിലെ ഒരു ചെറിയ പഞ്ചായത്ത് പോലെയാണ്. ഇവിടെ പ്രൊഡക്ഷനോ മാനുഫാക്ചറിംഗോ നടക്കുന്നില്ല. ഹെവി മെഷിനറികൾ പോയിട്ട് ഒരു മോട്ടോർ ബൈക്ക് പോലും ഇവിടെ നിർമ്മിക്കുന്നില്ല. ഇതൊക്കെ കൊണ്ടുവരേണ്ടത് സർക്കാരല്ലേ?” – ഒരു അഭിമുഖത്തിൽ ദിവാകരൻ ചോദിച്ചു.
നേരത്തെ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് ചൂരക്കറി കണ്ടു പിണങ്ങി ഇറങ്ങിപ്പോയെന്ന ദിവാകരന്റെ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. വിലകൂടിയ നെയ്മീൻ അല്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ പിണറായി എഴുന്നേറ്റു പോയെന്നും പിറ്റേന്ന് നെയ്മീൻ വാങ്ങി നൽകിയാണ് അദ്ദേഹത്തെ സന്തോഷിപ്പിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ പഴയകാലത്തെ ‘ഒറോട്ടി’ പ്രസംഗം ചർച്ചയാകുന്നതിനിടെ വന്ന ഈ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇപ്പോൾ വികസന മുരടിപ്പ് ഉന്നയിച്ചും ദിവാകരൻ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights
- CPI leader C. Divakaran criticizes the LDF government over lack of industrial growth in Kerala.
- He stated that the absence of heavy industries and manufacturing units is causing youth migration.
- Divakaran mocked the state’s development by saying “nothing exists here” in terms of production.
- This criticism follows his controversial ‘Choora Curry’ (Tuna fish) remark involving CM Pinarayi Vijayan.
- He questioned the government’s failure to establish factories even after years of governance.




















































