തിരുവനന്തപുരം | 10, ജനുവരി | 2026
ശബരിമല മകരവിളക്ക് ദിനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. പ്രവേശനം 35,000 പേർക്ക് മാത്രമെന്ന് ഹൈക്കോടതി അറിയിച്ചു. വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം.
ജനുവരി 13 നാണ് മകരവിളക്ക്. ഈ ദിവസം വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം അനുവദിക്കും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്ന് ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
മകരവിളക്ക് സമയം 6 മുതൽ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കും. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനമുണ്ടാകും. മകരവിളക്ക് സമയം കേബിളുകൾ, ട്രൈപോഡുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്ററിന് ഹൈകോടതി നിർദേശം നൽകി.
Content Highlights High Court imposes restrictions on Sabarimala Makaravilakku day; entry limited to 35,000 devotees only; 30,000 through virtual queue and 5,000 through spot booking; no entry to Sannidhanam after 11 AM; accredited media personnel allowed during Makaravilakku time 6-7 PM




















































