തിരുവനന്തപുരം | 16, ജനുവരി | 2026.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. തങ്ങൾക്കറിയാവുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്നും അദ്ദേഹം ഒരു ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
അറിയാതെ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആഴ്ചകളായി ശങ്കരദാസ് ഗുരുതരാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ പാർട്ടി നടപടികളിലേക്ക് കടക്കില്ല. അന്വേഷണം പൂർത്തിയായ ശേഷം വിഷയം ഗൗരവമായി പരിഗണിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി മനുഷ്യത്വമുള്ള പ്രസ്ഥാനമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം, എൽഡിഎഫ് വിട്ടുപോകേണ്ട സാഹചര്യം കേരള കോൺഗ്രസിനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ എന്നിവരുമായി ചർച്ച നടത്തി. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Content Highlights
CPI State Secretary Binoy Viswam supports K.P. Sankaradas in the Sabarimala gold theft case.
Describes Sankaradas as a ‘true Communist’ who wouldn’t commit a mistake knowingly.
States the party will wait for the investigation to conclude before taking action.
Mentions Sankaradas’s critical health condition as a reason for not taking immediate disciplinary steps.
Clarifies that Kerala Congress (M) remains a strong ally of the LDF.




















































