പത്തനംതിട്ട | 16, ജനുവരി | 2026.
പത്തനംതിട്ട ഇളമണ്ണൂരിൽ പിരിവ് തുക കുറഞ്ഞതിനെച്ചൊല്ലി സ്ഥാപന ഉടമയെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രാദേശിക സി.പി.ഐ.എം പ്രവർത്തകർ അറസ്റ്റിലായി. ഇളമണ്ണൂരിലെ ‘കെ.എം വുഡ് പ്രൊഡക്ട്സ്’ എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിലെ കെട്ടുരുപ്പടികൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലബിന് വേണ്ടി പിരിവിനെത്തിയ സംഘം കൂടുതൽ തുക ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെ തുടർന്ന് ഉടമയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിൽ സ്ഥാപന ഉടമയ്ക്ക് പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പോലീസ് വ്യക്തമാക്കി. കേസിൽ കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights
Three local CPIM workers arrested for assaulting a business owner in Pathanamthitta.
The incident occurred at KM Wood Products in Ilamannur over a dispute regarding a club’s collection amount.
The owner was reportedly assaulted after refusing to pay the high amount demanded for temple-related activities.
Police estimate a loss of 10 lakh rupees to the establishment owner following the incident.
Cases have been registered against seven other identifiable individuals involved in the attack.




















































