കോട്ടയം | 25, ജനുവരി | 2026
കോട്ടയം: ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി ജോസഫ് കെ. തോമസിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിലെ മുൻ ജീവനക്കാരനായ ഇയാളെ ചങ്ങനാശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം സ്വദേശിയാണ് ജോസഫ്.
ആശുപത്രിയിൽ എച്ച്.ആർ മാനേജറായി ജോലി ചെയ്തിരുന്ന സമയത്ത് കന്യാസ്ത്രീക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും നേരിട്ട് ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. സംഭവം വിവാദമായതോടെ ഇയാൾ ജോലിയിൽ നിന്നും രാജി വെച്ചതായി സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. കന്യാസ്ത്രീയുടെ പരാതിയിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
Content Highlights
Accused Joseph K Thomas remanded by Pala Magistrate Court for molesting a nun in Changanassery.
The victim alleged that Joseph sent obscene messages and committed sexual assault.
Joseph was the HR Manager at a hospital under the Changanassery Archdiocese during the incident.
Changanassery Police arrested the accused, a native of Ponkunnam, following a formal complaint.
The Church authorities stated that the accused resigned after the allegations surfaced.




















































