എറണാകുളം | 26, ഡിസംബർ | 2025
അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൻ എം സലിം ചുമതലയേറ്റു. റിട്ടേണിങ് ഓഫീസർ കാക്കനാട് ലാൻഡ് സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ജാൻസി ജോസഫ് സത്യവാചകം ചെല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എ അബ്ദുൽ ലത്തീഫ് എൻ എം സലിമിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ചുമതലയേൽപ്പ് ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി കെ ജമാൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജിജു ജോസഫ്, എം എം ഷൗക്കത്ത് എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സനോഷ് സി മത്തായി, ജോഷി പോൾ, ആർ ഹരികൃഷ്ണൻ എന്നിവരും യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ മുഹമ്മദ് കുഞ്ഞും പരിപാടിയിൽ പങ്കെടുത്തു.
കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം എം ഷാജഹാൻ, ഷേഖ് ഹബീബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രാദേശിക തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിന്റെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡന്റായി എൻ എം സലിം ചുമതലയേറ്റതോടെ പഞ്ചായത്തിൽ പുതിയ ഭരണസമിതി പ്രവർത്തനം ആരംഭിച്ചു.
Content Highlights: NM Salim sworn in as Ashamannur Grama Panchayat President, UDF administration begins in panchayat, Congress and UDF leaders attend oath-taking ceremony, new governance starts development initiatives, Jansi Joseph administers oath, PA Abdul Lateef welcomes new president




















































